Posts

കാമ്പസുകൾ അന്വേഷിക്കുന്നത് ബഹുസ്വരതയുടെ ബദൽ : പ്രൊഫ്‌സമ്മിറ്റ്

Image
പഴയങ്ങാടി :  കാമ്പസുകൾ അന്വേഷിക്കുന്നത് ബഹുസ്വരതയുടെ ബദലുകളാണെന്ന് എസ് എസ്  എഫ് പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി നടന്ന സംവാദം. മതരാഷ്ട്രവാദവും സലഫി-തീവ്രചിന്തകളും കാമ്പസിൽ വർഗീയ ചേരിതിരിവിന് വിത്തുപാകുന്നു. ഫാഷിസ്റ്റ് കാലത്ത് വിശാല ഐക്യത്തെ മുന്നോട്ട് വെക്കുന്നതിന് പകരം തട്ടം കടം വാങ്ങി ഫ്‌ളാഷ് മോബ് നടത്തിയും ചേലാകർമ്മം ചെയ്യപ്പെട്ട പെൺകുട്ടികളുടെ കണക്കെടുത്തും മതവികാരം വ്രണപ്പെടുത്തുന്ന ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾക്കും കലാലയത്തിലെ നവകാലത്തെ അഭിമുഖീകരിക്കാനാകുന്നില്ല. സൂഫിസത്തെ മറയാക്കി നടക്കുന്ന കാമ്പസ് ചലനങ്ങളും വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ്. വാദ്യഉപകരണങ്ങളുടെ അകമ്പടിയോടെയുള്ള നൃത്തചുവടുകളല്ല സൂഫിസം. അത് സ്വാതന്ത്രങ്ങളനുഭവിക്കാൻ പുതിയ തലമുറ കണ്ടെത്തിയ ഒരു മറ മാത്രമാണ്. സൂഫിസം ജുനൈദുൽ ബഗ്ദാദിയുടെയും ഹസനുൽ ബസ്വരിയുടെയും സരണിയാണെന്നറിയുമ്പോൾ നവലിബറൽ സൂഫിസത്തിന്റെ വൈകല്യങ്ങൾ മനസ്സിലാക്കാനാകും. സ്വന്തം വിശ്വാസത്തെ സംരക്ഷിക്കുകയും മറ്റുള്ളവരുടെ ചിന്തകളെ ബഹുമാനിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കാണ് പുതിയ കാമ്പസിനെ അഡ്രസ് ചെയ്യാനാകുക. എസ് എസ് എഫിന് അതിനുള്ള ആത്മവിശ്വാസമുണ്ട്. ...

വേദിയില്‍ 20 രാഷ്ട്രങ്ങളിലെ പണ്ഡിതര്‍

Image
മര്‍കസ്‌നഗര്‍: മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പ്രൗഢമാക്കിയത് 20 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും പൊതുപ്രവര്‍ത്തകരും. യു എ ഇ ഗവണ്‍മെന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായി സയ്യിദ് അലിയ്യുല്‍ ഹാശിമിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ശൈഖ് അബ്ദുല്‍ ഫത്താഹ് മോറോ (പ്രഥമ ഡെപ്യൂട്ടി സ്പീക്കര്‍, ടുണീഷ്യന്‍ പീപ്പിള്‍സ് അസംബ്ലി),ശൈഖ് മുഹമ്മദ് മദായിന്‍ ബഖൂഷ് അല്‍ ഗൗസി (ഉത്തര ആഫ്രിക്ക),ഡോ. കല്‍ഫാന്‍ ബിന്‍ മുഹമ്മദ് കല്‍ഫാന്‍ അല്‍ മുന്‍ദിരി (പ്രൊഫ, സുല്‍ത്താന്‍ കാബൂസ് യൂനിവേഴ്‌സിറ്റി),ശൈഖ് അബ്ദുല്ല ബിന്‍ യഹ്‌യ അല്‍ കിന്ദി, ഒമാന്‍, ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ ബിന്‍ റാശിദ് അല്‍ മുന്‍ദിരി ( കണ്‍സള്‍ട്ടന്റ്, ജനറല്‍ അതോറിറ്റി റേഡിയോ),ഉസ്താദ് റാശിദ് ബിന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഖറൂസി (ഇസ്്‌ലാമിക് എജ്യുക്കേഷന്‍ സൂപ്രവൈസര്‍, ഒമാന്‍) ,എന്‍ജിനീയര്‍ സഈദ് ബിന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗത്‌രീഫി, ഒമാന്‍ (റേഡിയോ ജനറല്‍ അതോറിറ്റി എന്‍ജിനീയര്‍) ,ശൈഖ് യഅ്ഖൂബ് ബിന്‍ നഹിയാന്‍ അല്‍ ഖറൂസി, ഒമാന്‍,ശൈഖ് നാസര്‍ ബിന്‍ ഖമീസ് ബിന്‍ അബ്ദുല്ല, ഒമാന്‍, ശൈഖ് സഅ്ദുല്ല സാലിം ബിന്‍ മസ്ഊദ്, ഒമാന്‍,ശൈഖ് റ...

ആത്മാഭിമാനത്തിന്റെ സ്വർണ്ണ മാല ; About Markaz

ഡോ. രിസാലത്ത്‌ കെ. പി. 2001  ൽ വാപ്പയെ ഗൾഫിലേക്ക് യാത്രയയക്കാൻ കോഴിക്കോട്ടേക്ക് പോയത് എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്. വയനാട്ടിലെ ഒരു കുഗ്രാമമായ വെണ്ണിയോട്ട് നിന്നും പുറത്തേക്കു പോകാൻ കിട്ടുന്ന അവസരം അപൂർവമാണ്. ആവശ്യത്തിന് വാഹനങ്ങളോ നല്ല ഒരു റോഡോ ഇല്ലാത്തതു തന്നെ പ്രധാന കാരണം. എപ്പോഴെങ്കിലും പുറത്തേക്കു പോകുന്നത് ഉമ്മയുടെ വീട്ടിലേക്കാണ്. അതാകട്ടെ ഞങ്ങളുടെ ഗ്രാമത്തെക്കാൾ ഉൾവലിഞ്ഞുനിൽക്കുന്ന,  വയനാട്-കണ്ണൂർ ജില്ലാ അതിർത്തിയായ നെടുമ്പൊയിൽ ചുരത്തോടു ചേർന്നു നിൽക്കുന്ന പേര്യയിലേക്കാണ്. വാപ്പ ഗൾഫിലേക്ക് പോകുമ്പോൾ എനിക്ക് എനിക്ക് എട്ടു വയസ്സായിരുന്നു. വെണ്ണിയോട് ഗവ. മാപ്പിള സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർഥിനി . നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ ആളായിരുന്നിട്ടും, വീട്ടിലെ പ്രാരബ്ധങ്ങൾ  ആണ് വാപ്പയെയും ഗൾഫിലേക്ക് കൊണ്ടുപോയത്. കൃഷിയും ഇടയ്ക്കിടെ മരപ്പണികളും ചെയ്തുപോരുന്ന ഒരാളായിരുന്നു വാപ്പ കുന്നത് പീടികയിൽ മൊയ്‌ദീൻ. അഞ്ചുമക്കളുൾപ്പെടുന്ന കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആ ജോലിയിലെ കുറഞ്ഞ വരുമാനം മതിയാകുമായിരുന്നില്ല. ഗൾഫ്   ഞങ്ങളുടെ ആവലാതികൾ എല്ലാം ഉടനെ തീർക്കുമെ...

കാന്തപുരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കില്ല: കോടിയേരി

Image
കാരന്തൂര്‍: കാന്തപുരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം കേരളത്തില്‍ നടക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം നിലപാട് പറയുന്നതിന് ആരെയും ഭയപ്പെടാത്ത നേതാവായിട്ടാണ് കാന്തപുരത്തെ കേരളീയ സമൂഹം കാണുന്നത്. ഒരു നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ബഹിഷ്‌കരിക്കാനും മുമ്പും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും വിജയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തെറ്റോ ശരിയോ എന്ന ചര്‍ച്ച വരെ ഇത്തവണയുണ്ടായി. ഇത് ഒഴിവാക്കേണ്ടതായിരുന്നു. മര്‍കസിനും കാന്തപുരത്തിനും എല്ലാകാലത്തും ഒരു നിലപാടുണ്ട്. അത് തുറന്ന് പറയുന്നതിന് ആരെയും ഭയപ്പെടാത്ത ആളാണ് കാന്തപുരം. തങ്ങളുടെ പല ആശയങ്ങളോട് വിയോജിപ്പുണ്ടെന്ന് ഞങ്ങളോട് അദ്ദേഹം പറയാറുണ്ട്. അത് തുറന്ന മനസോടെ കേള്‍ക്കാന്‍ തയ്യാറായിട്ടുമുണ്ട്. ഞങ്ങള്‍ പല കാര്യങ്ങളിലും അങ്ങോട്ടും വിമര്‍ശിക്കാറുണ്ട്. അതിനെ സഹിഷ്ണുതയോടെ സ്വീകരിക്കുന്ന സമീപനമാണ് കാന്തപുരവും സ്വീകരിക്കാറുള്ളത്. അല്ലാതെ ബഹിഷ്‌കരണ നിലപാ...

ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തുന്നു: ഡോ.അബ്ദുല്‍ ഹകീം അസ്ഹരി

അറിവ് ജീവിതഗന്ധിയായ സംസ്‌കാരമാണ്. മുനുഷ്യ ജീവിതത്തിന്റെ സര്‍വ തലങ്ങളെയും സ്പര്‍ശിക്കുന്ന വിധത്തില്‍ അറിവിന്റെ വിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം കുറിച്ച സാംസ്‌കാരിക വൈജ്ഞാനിക കേന്ദ്രമാണ് മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ. സമകാലിക സമൂഹത്തോടും സാമുദായികതയോടും ക്രിയാത്മകമായി സംവദിച്ച് പുതിയൊരു ജീവിത സംസ്‌കാരത്തെ ലോകത്തിന് സമര്‍പ്പിച്ചാണ് മര്‍കസ് നാല്‍പതാം വാര്‍ഷികം ആഘോഷിക്കുന്നത്. നാലു പതിറ്റാണ്ടിന്റെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് രാജ്യത്തിന്റെ നാലതിരുകള്‍ക്കു പുറമെ ലോകതലത്തില്‍ തന്നെ മര്‍കസ് നന്മയുടെ നവാധ്യായമായി ഇടം നേടിയിട്ടുണ്ട്. അറിവാര്‍ജനത്തിനുമപ്പുറം അറിവിന്റെ പ്രയോഗവല്‍ക്കരണത്തിനാണ് നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തനത്തിലൂടെ മര്‍കസ് ശ്രമിച്ചത്. അറിവിന്റെ വ്യാപനവും വിനിമയവും വ്യത്യസ്ത തലത്തില്‍ വൈവിധ്യരൂപേണ നടന്നു വരുന്നു. പക്ഷേ അറിവിന്റെ പ്രയോഗം ദൈനംദിന ജീവിതത്തില്‍ വ്യക്തിതലം മുതല്‍ സാമൂഹ്യ തലം വരെ പാലിക്കപ്പെടുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവശീലം ഇല്ലാതെ പോകുന്നുണ്ട്. ഈ അലംഭാവത്തെ മറികടക്കാനാണ് മര്‍കസ് തുടക്കം മുതലെ ശ്രമിച്ചത്. നാല്‍പത് വര്‍ഷം കൊണ്ട്...

ഹൃദയത്തില്‍ തൊട്ട് ഒരു വാക്ക്: ടി.പി ചെറൂപ്പ

Image
അരനൂറ്റാണ്ടിനു മുമ്പുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ-നവോത്ഥാന അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുക അതിശയകരമായിരിക്കും. അത്രക്ക് മാറിപ്പോയിരിക്കുന്നു കാര്യങ്ങള്‍ ഇന്ന്. അറബി മലയാളത്തിനപ്പുറം മാപ്പിള ഭാഷ വികസിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. സാധാരണ ജനത്തിന് മതപരമായ അറിവ്കൈയെത്തും ദൂരത്ത് പോലുമില്ലായിരുന്നു. വിദ്യാഭ്യാസ നിലവാരമാവട്ടെ മദ്രസകളിലും പള്ളി ദര്‍സുകളിലും പരിമിതപ്പെട്ടു നില്‍ക്കുകയും ചെയ്തിരുന്നു.എന്നാല്‍ അതിശയിപ്പിക്കും വേഗത്തിലാണ് മുസ്‌ലിം സമുദായത്തില്‍ മത-ഭൗതിക വിജ്ഞാനത്തിന്റെ സ്‌ഫോടനമുണ്ടായത്. ദര്‍സുകളില്‍ സജീവമായിരുന്ന  സുന്നിസമൂഹം ഇന്ന് എല്ലാ മേഘലകളിലും അതിശയകരമായ വളര്‍ച്ച പ്രാപിച്ചരിക്കുന്നു. നമ്മുടെ നവോത്ഥാന ചരിത്രത്തെതന്നെ മാറ്റി എഴുതുകയായിരുന്നു സുന്നികളുടെ ഈ മുന്നേറ്റം. അറബിക് കോളജ് സംസ്‌കാരം കുത്തകയാക്കി വെച്ചിരുന്നവരെ വളരെ വേഗം പിറകിലാക്കി എത്ര പെട്ടെന്നാണ് സുന്നത്ത് ജമാഅത്ത് സമൂഹം മുന്‍നിര പിടിച്ചു പറ്റിയത്! ഈ കുതിച്ചു കയറ്റത്തിന്റെ ചരിത്രമെടുത്ത് അതിന്റെ നായകത്വം വഹിച്ച പ്രധാനികളെ മുമ്പില്‍ നിര്‍ത്തുമ്പോള്‍ അവിടെ ഒരു മുസ്‌ലിയാരെ കാണാനാവും. ദര്...

Live @ Markaz

https://m.facebook.com/story.php?story_fbid=2038113886432636&id=1562993917277971