കാമ്പസുകൾ അന്വേഷിക്കുന്നത് ബഹുസ്വരതയുടെ ബദൽ : പ്രൊഫ്‌സമ്മിറ്റ്


പഴയങ്ങാടി :  കാമ്പസുകൾ അന്വേഷിക്കുന്നത് ബഹുസ്വരതയുടെ ബദലുകളാണെന്ന് എസ് എസ്  എഫ് പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി നടന്ന സംവാദം. മതരാഷ്ട്രവാദവും സലഫി-തീവ്രചിന്തകളും കാമ്പസിൽ വർഗീയ ചേരിതിരിവിന് വിത്തുപാകുന്നു. ഫാഷിസ്റ്റ് കാലത്ത് വിശാല ഐക്യത്തെ മുന്നോട്ട് വെക്കുന്നതിന് പകരം തട്ടം കടം വാങ്ങി ഫ്‌ളാഷ് മോബ് നടത്തിയും ചേലാകർമ്മം ചെയ്യപ്പെട്ട പെൺകുട്ടികളുടെ കണക്കെടുത്തും മതവികാരം വ്രണപ്പെടുത്തുന്ന ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾക്കും കലാലയത്തിലെ നവകാലത്തെ അഭിമുഖീകരിക്കാനാകുന്നില്ല. സൂഫിസത്തെ മറയാക്കി നടക്കുന്ന കാമ്പസ് ചലനങ്ങളും വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ്. വാദ്യഉപകരണങ്ങളുടെ അകമ്പടിയോടെയുള്ള നൃത്തചുവടുകളല്ല സൂഫിസം. അത് സ്വാതന്ത്രങ്ങളനുഭവിക്കാൻ പുതിയ തലമുറ കണ്ടെത്തിയ ഒരു മറ മാത്രമാണ്. സൂഫിസം ജുനൈദുൽ ബഗ്ദാദിയുടെയും ഹസനുൽ ബസ്വരിയുടെയും സരണിയാണെന്നറിയുമ്പോൾ നവലിബറൽ സൂഫിസത്തിന്റെ വൈകല്യങ്ങൾ മനസ്സിലാക്കാനാകും. സ്വന്തം വിശ്വാസത്തെ സംരക്ഷിക്കുകയും മറ്റുള്ളവരുടെ ചിന്തകളെ ബഹുമാനിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കാണ് പുതിയ കാമ്പസിനെ അഡ്രസ് ചെയ്യാനാകുക. എസ് എസ് എഫിന് അതിനുള്ള ആത്മവിശ്വാസമുണ്ട്. ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി, എം. അബ്ദുറഹ്മാൻ, സി.എൻ ജഅ്ഫർ, സി.കെ.എം ഫാറൂഖ് സംസാരിച്ചു.

Comments

Popular posts from this blog

വേദിയില്‍ 20 രാഷ്ട്രങ്ങളിലെ പണ്ഡിതര്‍

കാന്തപുരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കില്ല: കോടിയേരി